1956 · song 7

Penninte Kanninakathoru

Credits

Singer
Mehboob
Lyricist
P Bhaskaran
Composer
K Raghavan

Lyrics

പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് - അതു കണ്ണിലടിച്ചാല്‍ പിന്നെ കാണാക്കുടുക്കു തന്നെ - ഈ പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് പ്രേമത്തിന്‍ പെട്ടിപ്പാട്ടും.... പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും താപത്താല്‍ സത്യാഗ്രഹമായ് വീട്ടില്‍ കിടക്കും പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് - അതു കണ്ണിലടിച്ചാല്‍ പിന്നെ കാണാക്കുടുക്കു തന്നെ - ഈ പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് ഉറ്റവരാരാനും ഉണ്ടെന്നാകില്‍...... ഉറ്റവരാരാനും ഉണ്ടെന്നാകില്‍ ചൂരല്‍കഷായം ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം പിന്നെ കട്ടില്‍ വിട്ടെഴുന്നേക്കുമെങ്കിലോ വസ്ത്രം കാഷായം ഈ പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് - അതു കണ്ണിലടിച്ചാല്‍ പിന്നെ കാണാക്കുടുക്കു തന്നെ - ഈ പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട്

Published by the catalogue editor. Rights remain with the original creators.