1956 · song 5
Naazhiyoorippaalu Kondu
Credits
- Singer
- Gayathri Sreekrishnan Santha P Nair
- Lyricist
- P Bhaskaran
- Composer
- K Raghavan
Lyrics
നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം
ഹാ മാനത്തൊരുപൊന്നോണം
നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം
ഹാ മാനത്തൊരുപൊന്നോണം
മഞ്ഞിന്റെ തട്ടമിട്ട് ചന്ദ്രന്‍ മേലെ (2)
സുറുമയാല്‍ കണ്ണെഴുതി താരകള്‍ നീളേ (2)
അന്തിക്കു പടിഞ്ഞാറെ ചെന്തെങ്ങിന്‍ കുലവെട്ടി
കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തലുകെട്ടി (2)
(നാഴിയുരി...)
പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി (2)
പാതിരാക്കുയിലുകള്‍ കുയലുകളൂതി (2)
ആരോടും ചൊല്ലാതെ ആരുമാരുമറിയാതെ
പാരിന്റെമാറത്തൊരു പൊന്മെത്തപ്പായനിവര്‍ത്തി(2)
(നാഴിയുരി...)
Published by the catalogue editor. Rights remain with the original creators.