1980 · song 8

Thulunaadan Pattudutha

Credits

Singer
P Susheela
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

തുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ വെയിലാട തോളിലിട്ട വെളുത്ത പൂവേ മനസ്സിനുള്ളിൽ നിനക്കുമുണ്ടോ രഹസ്യ സ്വപ്നങ്ങൾ മധുര സ്വപ്നങ്ങൾ (തുളുനാടൻ...) കൈതപൂങ്കാട്ടിൽ കണ്ണാടിയാറ്റിൽ നീരാടി വന്നണഞ്ഞ പുലരികാറ്റേ (2) മാരനെ നീ കണ്ടുവോ മാറിലമ്പു കൊണ്ടുവോ തങ്കത്തിൻ നിറമുള്ള മേനിയാണോ അങ്കം ജയിച്ചു വന്ന വീരനാണോ ഉള്ളം കവർന്നെടുക്കും ചോരനാണോ (തുളുനാടൻ...) നാടോടിപ്പാട്ടിൽ നന്തുരുണിപ്പാട്ടിൽ ചാഞ്ചാടിക്കേളിയാടും കിളുന്നു പൂവേ(2) വണ്ടരികിൽ വന്നുവോ ചുണ്ടിലുമ്മ തന്നുവോ തത്തമ്മച്ചിറകൊത്ത പട്ടു വേണം പുത്തൻ പവിഴമാല മാറിൽ വേണം മുത്തേ നിൻ പുടമുറി നീ ചൊല്ലേണം (തുളുനാടൻ...)

Published by the catalogue editor. Rights remain with the original creators.