1980 · song 7
Sapthaswarangalunarnnu
Credits
- Singer
-
KJ Yesudas
- Lyricist
- Yusufali Kecheri
- Composer
- G Devarajan
Lyrics
സ പാ രീ ധാ മാ നീ ഗാ സാ
സപ്‌തസ്വരങ്ങളുണര്‍ന്നൂ
രാഗലയങ്ങള്‍ വിടര്‍ന്നൂ
ഉര്‍വ്വശിമേനകമാരേ - നിങ്ങൾ
ഉന്മാദനര്‍ത്തനമാടൂ
(സപ്‌തസ്വരങ്ങൾ...)
അമൃതകല്ലോലിനി ഒഴുകീ
ആനന്ദനിര്‍വൃതിയില്‍ മുഴുകീ
ഉഷസ്സായ് നഭസ്സായ്
മനസ്സായ് സരസ്സായ്
ഓംകാരചൈതന്യമുണര്‍ന്നൂ
ഉണര്‍ന്നൂ...
സപ്‌തസ്വരങ്ങളുണര്‍ന്നൂ
നവരത്നതോരണം തിളങ്ങീ
നൂപുരധ്വനികള്‍ മുഴങ്ങീ
ശ്രുതിയായ് ദ്യുതിയായ്
അറിവിന്‍ പൊരുളായ്
സംഗീത കൈവല്യമുണര്‍ന്നൂ
ഉണര്‍ന്നൂ...
(സപ്‌തസ്വരങ്ങൾ..)
Published by the catalogue editor. Rights remain with the original creators.