1980 · song 4

Paattonnu Paadunnen

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

പാട്ടൊന്നു പാടുന്നേൻ പാണനാര് പൈമ്പാലു പോലുള്ള നാടൻ പാട്ട് പാട്ടൊന്നു പാടുന്നേൻ പാണനാര് പൈമ്പാലു പോലുള്ള നാടൻ പാട്ട് ആറ്റുമ്മണമ്മേലും പുത്തൂരം വീട്ടിലും ആയിരമങ്കക്കഥകളുണ്ടേ (2) പയറ്റിത്തെളിഞ്ഞോരു ചേകവന്മാരെല്ലാം പടവാളാൽ ചോരപ്പുഴയൊഴുക്കീ നനമുണ്ടു കൊണ്ടല്ലോ ഉണ്ണിയാർച്ച ചതിയരെ ഒറ്റയ്ക്ക് താഴെ വീഴ്ത്തി (പാട്ടൊന്നു...) കപ്പുള്ളിപാലാട്ടെ കുഞ്ഞിക്കണ്ണൻ അവൻ കരളുറപ്പുള്ള പടക്കുറുപ്പ് (2) കളരി മുറകൾ പഠിക്കും കാലം കളിയാടിത്തണ്ണീരിൽ നീന്തും നേരം വെള്ളത്തിൽ മുങ്ങും സുരാസുവിനെ വീറോടെ രക്ഷിച്ച ധീരനല്ലോ (പാട്ടൊന്നു..)

Published by the catalogue editor. Rights remain with the original creators.