1980 · song 2

Kaalame Kaalame kanakathil

From Naayattu

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

കാലമേ കാലമേ കനകത്തിൻ കരി പൂശും കാലമേ എവിടെ നിൻ മാന്ത്രിക തൂലിക എവിടെ നീ വാഴ്ത്തിയ ദ്വാരക (കാലമേ..) എഴുതുന്നു മായ്ക്കുന്നു നീ ചരിത്രം മറയ്ക്കുന്നു സത്യത്തെ നീ വിചിത്രം (2) എല്ലാമറിഞ്ഞും നീ കണ്ണടക്കുന്നു തേരു നിർത്താതെ നോക്കാതെ യാത്രയാകുന്നൂ (കാലമേ..) വിടരുന്നു കൊഴിയുന്നു കാമനകൾ വളർത്തുന്ന നീ തന്നെ  തകർക്കുന്നതും (2) എല്ലാം നുകർന്നും നീയന്ധനായ് തീർന്നു  എന്നുമുണരാതെയുറങ്ങുന്നു ദൈവവും മേലേ (കാലമേ...)

Published by the catalogue editor. Rights remain with the original creators.