1980 · song 2
Manassoru Maanthrikakkuthirayaay
Credits
- Singer
-
KJ Yesudas
- Lyricist
-
Mullanezhi
- Composer
-
MB Sreenivasan
Lyrics
മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ തളിരും തണലും തേടി മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ കാലമേ നിൻ കാലടിക്കീഴിൽ കണ്ണുനീർപുഷ്പങ്ങൾ ആ ആ കണ്ണുനീർ പുഷ്പങ്ങൾ കാതോർത്തു കാതോർത്തു നിന്നൂ കാതോർത്തു കാതോർത്തു നിന്നൂ ജീവിത താളങ്ങളേറ്റു വാങ്ങാൻ മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ മോഹമേ നിൻ ആരോഹണങ്ങളിൽ ആരിലും രോമാഞ്ചങ്ങൾ ആ ആ ആരിലും രോമാഞ്ചങ്ങൾ അവരോഹണങ്ങളിൽ ചിറകുകളെരിയുന്ന ആത്മാവിൻ വേദനകൾ മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ
Published by the catalogue editor. Rights remain with the original creators.