1980 · song 2

Kasthoori Maanmizhi

Credits

Singer
KJ Yesudas Chorus
Lyricist
Pappanamkodu Lakshmanan
Composer
KJ Joy

Lyrics

കസ്തൂരിമാൻമിഴി മലർശരമെയ്തു കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി (കസ്തൂരി ) പൂമേനിയാകെ പൊൻകിരണം പൂവായ് വിരിയുമെന്നാത്മഹർഷം നീയെന്നിലോ ഞാൻ നിന്നിലൊ ഒന്നായ് ചേരുന്നതീ നിമിഷം ( കസ്തൂരി...) സായാഹ്നമേഘം നിൻ കവിളിൽ താരാഗണങ്ങൾ നിൻ പൂമിഴിയിൽ പൂന്തിങ്കളോ തേൻകുമ്പിളോ പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം (കസ്തൂരി..)

Published by the catalogue editor. Rights remain with the original creators.