1980 · song 1

Ennaruma Penkidave

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
Ilayaraja

Lyrics

എൻ അരുമ പെൺകിടാവേ പുഞ്ചിരിയ്ക്കും പൊൻകിനാവേ കനിവിൽ നീ പ്രിയംവദ കനവിൽ നീ സ്വയംപ്രഭ എൻ അരുമ പെൺകിടാവേ പുഞ്ചിരിയ്ക്കും പൊൻകിനാവേ പനിനീരു തൂകും മുകിൽ പുൽകുന്ന കാറ്റിൻ കുളിർ തേനൂറുമീ വേളയിൽ എന്നാത്മ സ്വപ്നങ്ങളിൽ വർണ്ണങ്ങളേകും സുഖം രോമാഞ്ച പുഷ്പങ്ങളായ് എൻ മോഹഗാനം അതിൻ സംഗീതഭാവം നിന്നോടു മാത്രം തുടികൊട്ടുന്ന രാഗം അറിയൂ നീ എൻ ആശകൾ... ദേവീ (എൻ അരുമ...) എൻ മൗനദാഹങ്ങളേ മംഗല്യമേളങ്ങളേ തൂമന്ദഹാസങ്ങളേ ശൃംഗാരഗീതങ്ങളേ താരാട്ടും താളങ്ങളേ ഉല്ലാസനാളങ്ങളേ കണ്ണോടു കണ്ണും ഇളം മെയ്യോടു മെയ്യും ഒന്നാകും നേരം കതിർ ചൂടുന്ന ബന്ധം അതുമാത്രം എൻ ആശകൾ... ദേവീ എൻ അരുമ പെൺകിടാവേ പുഞ്ചിരിയ്ക്കും പൊൻകിനാവേ കനിവിൽ നീ പ്രിയംവദ കനവിൽ നീ സ്വയംപ്രഭ എൻ അരുമ പെൺകിടാവേ പുഞ്ചിരിയ്ക്കും പൊൻകിനാവേ

Published by the catalogue editor. Rights remain with the original creators.