1980 · song 2

Chirakulla Mohangale

From Laava

Credits

Singer
P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ചിറകുള്ള മേഘങ്ങളേ ചിത്തിരത്തുമ്പികളേ ആരും മീട്ടാതെ    താനേ പാടും പൊൻ വീണക്കമ്പികളേ (ചിറകുള്ള..)   തെന്നലേ നീയെന്റെ നാടോടിപ്പാട്ടിന്റെ പിന്നണിസംഗീതമല്ലേ എനിക്കും നിനക്കും ഹൃദയം തുറക്കാൻ കാടൊരു സങ്കേതമല്ലേ കാടൊരു സങ്കേതമല്ലേ ഉം..ഉം..ഉം (ചിറകുള്ള..)     പൂവിരിയും നിൻ തേൻ ചോരും ചുണ്ടത്ത് ചുംബനപ്പാടുകളാണോ എനിക്കും നിനക്കും മനസ്സിൽ നിറയെ മായികസ്വപ്നങ്ങളല്ലേ മായികസ്വപ്നങ്ങളല്ലേ   ലാ..ലാ..ലാ...ലാ  (ചിറകുള്ള..)

Published by the catalogue editor. Rights remain with the original creators.