1980 · song 1
Karimbaarakalkkullilum kanmadam
Credits
- Singer
-
S Janaki
- Lyricist
-
Bichu Thirumala
- Composer
- AT Ummer
Lyrics
കരിമ്പാറകൾക്കുള്ളിലും കന്മദം നിറയും
കരിമ്പനകൾക്കുള്ളിലും ലഹരി നുരയും
നിറ നിറ നിറയോ നിറനിറ നിറയോ (2)
കരിമ്പാറകൾക്കുള്ളിലും കന്മദം നിറയും
കരിമ്പനകൾക്കുള്ളിലും ലഹരി നുരയും
മനുഷ്യൻ പിറന്ന നാൾ മുതലേ
മനസ്സിൽ വികാരമുടലെടുത്തൂ (2)
മാറു മാറോടിണഞ്ഞും ഉടലും ഉടലും പിണഞ്ഞും
കരപരിലാളന സുഖമറിയാൻ
അവൻ അവളെ തേടിയലഞ്ഞു
താളം ദ്രുതതാളം.. ആദി മദ്ധ്യാന്ത താളം
കരിമ്പാറകൾക്കുള്ളിലും കന്മദം നിറയും
കരിമ്പനകൾക്കുള്ളിലും ലഹരി നുരയും
നിഴലും നിലാവും ഇണപിണയും
നിശകൾ നിറഞ്ഞ നാളുകളിൽ (2)
മെയ്യു മെയ്യോടമർന്നും
മനസ്സു മനസ്സിൽ പടർന്നും
സഹശയനോത്സവലഹരിയിലവർ
അവരെത്തന്നെ മറന്നു
മേളം രതി മേളം
സൃഷ്ടി സ്ഥിതിലയ മേളം
കരിമ്പാറകൾക്കുള്ളിലും കന്മദം നിറയും
കരിമ്പനകൾക്കുള്ളിലും ലഹരി നുരയും
നിറ നിറ നിറയോ നിറനിറ നിറയോ (2)
Published by the catalogue editor. Rights remain with the original creators.