1956 · song 12

Manimaalayaalini Leelayam

Credits

Singer
CS Radhadevi
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

മണിമാലയാലിനി ലീലയാം മണവാട്ടി മേനിയൊരുക്കീടാം മനമാര്‍ന്ന രാജകുമാരനാം പുതുമാരനൊന്നു മയങ്ങുവാന്‍ (മണിമാലയാലിനി. . . ) നാലുപേരുടെ നടുവില്‍ നാഥന്‍ താലികെട്ടാനണയവേ താലികെട്ടാനണയവേ.. (2) നാല് വേദിയിന്‍ കൂട്ടമതിലിനി നാണമൊന്നു മറക്കണേ.. സഖി നാണമൊന്നു മറക്കണേ (മണിമാലയാലിനി. . . ) മഹിതമരതക വളയണിഞ്ഞിനി  മാരമേനി തലോടുവാന്‍ സുകുമാരമേനി തലോടുവാന്‍ മഹിതമരതക വളയണിഞ്ഞിനി  മാരമേനി തലോടുവാന്‍ മണിയറയ്ക്കകമഴകു ചിമ്മിയ മലരു തൂകി രമിയ്ക്കുവാന്‍ മലരു തൂകി രമിയ്ക്കുവാന്‍ പ്രാണകാന്തനുമൊത്തു സഖി നീ പള്ളികൊള്ളും നേരമേ (2) പകലുരാവു മറക്കിലും ഈ പാവം ഞങ്ങളെയോര്‍ക്കണേ (2) മണിമാലയാലിനി ലീലയാം മണവാട്ടി മേനിയൊരുക്കീടാം മനമാര്‍ന്ന രാജകുമാരനാം പുതുമാരനൊന്നു മയങ്ങുവാന്‍

Published by the catalogue editor. Rights remain with the original creators.