1980 · song 2

Vinnavar Naattile

From Kalika

Credits

Singer
KJ Yesudas P Madhuri
Lyricist
Devadas
Composer
G Devarajan

Lyrics

വിണ്ണവർ നാട്ടിലെ ഇന്ദ്ര തടാകത്തിൽ അരയന്നപ്പിടയുണ്ടോ മണ്ണിൻ തറവാട്ടിലെ എന്നോമലിനെ പോലെ അരയന്നപ്പിടയുണ്ടോ ( വിണ്ണവർ..)     ഉർവശിമേനകമാരേ രംഭതിലോത്തമമാരേ (2) നിങ്ങൾ തൻ കൂട്ടത്തിൽ മെയ് മറന്നാടും നർത്തകിമാരുണ്ടോ കനകച്ചിലങ്കകൾ മത്സഖി അണിഞ്ഞാൽ പുലരികൾ പൂക്കും കടലലയിളകും ആയിരം വസന്ത ഋതുക്കൾ പിറക്കും ( വിണ്ണവർ..)   ദേവഗണാംഗനമാരേ അപ്സര കന്യകമാരേ (2) നിങ്ങൾ തൻ കൂട്ടത്തിൽ ഗീതികൾ പാടും ഗായികമാരുണ്ടോ സ്വരരാഗങ്ങൾ മത്സഖി ചൊരിഞ്ഞാൽ സ്വപനം മലരും സ്വർഗ്ഗം വിടരും പ്രേമസാമ്രാജ്യത്തിൻ വാതിൽ തുറക്കും ( വിണ്ണവർ...)

Published by the catalogue editor. Rights remain with the original creators.