1980 · song 1

Thankathidamballe

From Kalika

Credits

Singer
P Madhuri
Lyricist
Devadas
Composer
G Devarajan

Lyrics

തങ്കത്തിടമ്പല്ലേ നിൻ തങ്കക്കിടാവല്ലേ താമരപൂങ്കവിളിൽ നൽകാം ആയിരം പൊന്നുമ്മ       സ്നേഹത്തിൻ സൗന്ദര്യമായ് ശാന്തി തൻ സൗഭഗമായ് അച്ഛനുമമ്മയ്ക്കും ആശ്രയമാകുവാൻ ഈ മണ്ണിൽ വന്നുദിച്ചൂ ഈ മണ്ണിൽ വന്നുദിച്ചൂ (തങ്കത്തിടമ്പല്ലേ..)     ദീപമായെന്നും തെളിഞ്ഞീടേണം എന്റെ ജീവനിൽ ജീവൻ ചൊരിഞ്ഞിടേണം ഈശ്വരനാമം ജപിച്ചിടേണം എന്നും മാതൃകയായ് നീ വളർന്നിടേണം നീ മാതൃകയായി വളർന്നിടേണം (തങ്ക..)

Published by the catalogue editor. Rights remain with the original creators.