1980 · song 2
Neeyum Ninte Kilikkonchalum
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
Bichu Thirumala
- Composer
- AT Ummer
Lyrics
നീയും നിന്റെ കിളിക്കൊഞ്ചലും
നാണം കൊണ്ട രതിഭാവവും
നവനീലപ്പൂവേ നീ എന്റെ സ്വപ്നങ്ങളിൽ
നവനീത ധാരയായി വേറൊരു നഗ്നേന്ദു ലേഖയായ് (നീയും...)
നാരകം പൂക്കുന്ന യാമങ്ങളിൽ
പക്ഷി നാവോറു പാടുന്ന തീരങ്ങളിൽ (2)
ഈ തീരങ്ങളിൽ നമ്മളിൽ നമ്മളെ കണ്ട മുഹൂർത്തങ്ങൾക്കെ
-ന്തൊരാവേശമായിരുന്നൂ എന്തൊരാനന്ദമായിരുന്നൂ
ലാ.. ലാ... ലാ... ലാ.. (നീയും...)
മന്മഥൻ തീർക്കുന്ന മഞ്ചങ്ങളിൽ
ഗൗളി മന്ത്രങ്ങളോതുന്ന മാടങ്ങളിൽ (2)
വെൺ മാടങ്ങളിൽ എന്നിലും നിന്നിലും പൂത്ത രോമാഞ്ചങ്ങൾക്ക്
എന്തു സൗരഭ്യമായിരുന്നു എന്തു സൗന്ദര്യമായിരുന്നു
ആ..ആ.ആ (നീയും...)
Published by the catalogue editor. Rights remain with the original creators.