Kadalkkaattu poster

1980 · song 1

Neelanilaavoru thoni

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ഓ...ഓ....ഓ.....ഓ.. നീലനിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായൽ തിരകളിൽ നീന്തും തോണി പൂന്തോണി ഈ നീലനിലാവൊരു തോണി പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി (2) മനസ്സിൻ മടിയിൽ മയങ്ങും മാനിന് കറുകത്തളിരും തേടി തോണിയിലലയുകയാണൊരു ഹൃദയം തോറ്റം‌പാട്ടും പാടി ഈ നീലനിലാവൊരു തോണി മാറിലെഴുതിയ നഖപടവടിവും മുഖലാളനകളുമായി (2) തിരയും കരയും രാസകേളിയിൽ മധുരം പകരും രാവിൽ നിരുപമ ലഹരികൾ മനസ്സിൽ പിണയും നിഴലും നിഴലും പോലെ ഈ നീലനിലാവൊരു തോണി (നീല...)

Published by the catalogue editor. Rights remain with the original creators.