1956 · song 11

Mahaaranyavaase

Credits

Singer
P Leela Kamukara
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

മഹാരണ്യവാസേ മന്ദഹാസേ ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍ (2) പ്രാര്‍ഥനയാല്‍ നിന്നെ പണിയുമെന്നെ പരിചില്‍ നീ പാലയജനനി (2) മഹാരണ്യവാസേ മന്ദഹാസേ ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍ അരുന്ധതീ സതി അനസൂയക്കും നിരന്തരം നീ നല്‍കിയ ശക്തികള്‍ അടിയനുമരുളുക നീ ദേവി മഹാരണ്യവാസേ മന്ദഹാസേ ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍ അത്രിയുമരിയ വസിഷ്ഠനുമതുപോല്‍ അന്‍പാര്‍ന്നേകിയ നിന്നുടെ ശക്തികള്‍ അടിയനുമേകുക നീ ദേവി മഹാരണ്യവാസേ മന്ദഹാസേ ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍ നാരികളില്‍ കനിവേറും നീയെ പൂരുഷനുലകില്‍ പോറ്റും മായേ തായേ കനിയുക നീ ദേവി മഹാരണ്യവാസേ മന്ദഹാസേ ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

Published by the catalogue editor. Rights remain with the original creators.