1980 · song 2

Oru sugandham Maathram

Credits

Singer
KJ Yesudas
Lyricist
Ettumanoor Somadasan
Composer
Shyam

Lyrics

ഒരു സുഗന്ധം മാത്രം  ഓ....ഹൃദയമേ ഒരു സുഗന്ധം മാത്രം.....ഓ....ഹൃദയമേ.... വിജനമാമീ വീഥിയിൽ ഒരു വിടർന്ന പൂവിൻ ദാഹം മാത്രം ഹൃദയഹാരിയാമേതോ ചടുല പൗരുഷസംഗമം ആ ശ്രുതിലയങ്ങളിലുണരുമുന്മാദം (ഒരു സുഗന്ധം മാത്രം....) ആ നീലവാനിൽ അലിയും സംഗീതം പോലെ (2). ഹിമകണത്തിൽ പ്രകൃതി പോലെ നിറഞ്ഞു നിന്നു നീ പൊൻ‌ചിറകുകളേറി പറന്നു പറന്നേ പോയി (2) ഗഗനസീമയിലൂടേ ഹരിതതീരം പുണർന്ന നിൻ പ്രണയലാളനമന്ത്രണം മാത്രം (ഒരു സുഗന്ധം മാത്രം....) നീ ദൂരെ ദൂരെ നിഴലിൻ പിന്നാലെ അലഞ്ഞു (2) മുഖപടങ്ങളിൽ മറഞ്ഞു നീ നിനക്കപരിചിതയായി ഒരു കടങ്കഥയേകും മധുരവിസ്മയം പോലെ (2) ഈ കാന്തവലയത്തിലൂടേ ഒഴുകിടുമ്പോൾ മനസ്സിലെ ദളപുടങ്ങളിൽ തേൻ‌കണം മാത്രം (ഒരു സുഗന്ധം മാത്രം....)

Published by the catalogue editor. Rights remain with the original creators.