1980 · song 1

Ee Nimisham

Credits

Singer
KJ Yesudas Vani Jairam
Lyricist
Ettumanoor Somadasan
Composer
Shyam

Lyrics

ഈ നിമിഷം പകരുന്നിതാ ഇണക്കിളിയേ നമുക്കു രോമാഞ്ചം (2) പുലരൊളിയിൽ മലരു പോലെ മലരിതളിൽ പറവ പോലെ എൻ മാറിൽ നീയോമലേ ( ഈ നിമിഷം...) മായാതെന്നുമെൻ മൌന വീണയിൽ രാഗാനുഭൂതിയായ് നീ ഉണരുമോ (2) മമസഖീ മധു വിധു മണിയറ ഒരുങ്ങീ മനസ്സിലെ മകരന്ദ നിറകുടം തുളുമ്പീ നീയും ഞാനും മാത്രം നീങ്ങും യാനപാത്രം തഴുകുന്നു തളിരിടും ഏതോ തീരം ( ഈ നിമിഷം..) വാനമ്പാടി പോലെൻ പുഷ്പ വാടിയിൽ ഈ നീല രാവുണർത്തും ലഹരിയിൽ (2) മനസ്വിനീ മതിമറന്നുറങ്ങുകെൻ മടിയിൽ ലയങ്ങളായ് സ്വരങ്ങളായ് ഉണരുകെൻ ചൊടിയിൽ കണ്ണിൽ നിന്റെ രൂപം കാതിൽ നിന്റെ നാദം തുടിക്കുന്നു സിരകളിൽ ഏതോ ദാഹം ( ഈ നിമിഷം..)

Published by the catalogue editor. Rights remain with the original creators.