1980 · song 3

Thaalam

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

താളം താളം താളം അതു ജീവപ്രപഞ്ചത്തിൻ ഭ്രമണ മേളം (2) നിറം മാറും മനസ്സിന്റെ മറിമായം അതു നിരന്തര പരിണാമ ചലന ചക്രം (താളം...) മനസിലെ താളത്തിൻ പാളം തെറ്റുമ്പോൾ മനുഷ്യനു ഭ്രാന്തു പിടിക്കുന്നു (2) ലളിതം രൂക്ഷം ദയനീയം ചിലപ്പോൾ കരുണം വിഷാദം ഭയാനകം കരുണം വിഷാദം ഭയാനകം (താളം..) പുഴകൾ കടലിനെ ചേർന്നലിയുന്നു മുകിലിനെ ചക്രവാളം പുണരുന്നു (2) എങ്ങോ പിറന്നവർ എവിടുന്നോ വന്നവർ ഹൃദയങ്ങൾ കൈമാറി അടുക്കുന്നു ഹൃദയങ്ങൾ കൈമാറി അടുക്കുന്നു (താളം..) ശാപവിമോചന തപസ്സിലല്ലോ ആയിരം അഹല്യാരത്നങ്ങൾ (2) കാരുണ്യം യാചിച്ചും സ്നേഹം ദാഹിച്ചും കേഴുന്നു വേഴാമ്പൽ കൂട്ടങ്ങൾ ഇവിടെ കേഴുന്നു വേഴാമ്പൽ കൂട്ടങ്ങൾ (താളം...)

Published by the catalogue editor. Rights remain with the original creators.