1980 · song 2

Moodal Manjil

Credits

Singer
KJ Yesudas Ambili
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി ശില്‍പ്പകന്യകപോലൊരുങ്ങിയ നീയൊരപ്സര പുത്രി നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി പാര്‍വ്വണേന്ദുരാത്രി നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി കാമനര്‍ത്തന രാത്രി ശില്‍പ്പകന്യകപോലൊരുങ്ങിയ നീയൊരപ്സര പുത്രി ലാലല ലാലലലാലാ നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി ലാലല ലാലലലാലാ റ്റീച്ച് മീ ഹൗ റ്റു കിസ്സ് ആന്‍റ് മേക്ക് ലവ് ചിത്രമയൂഖ തരംഗസരസ്സിലെ മത്സ്യകന്യക ഞാന്‍ ഹര്‍ഷവിലോല വിലാസ സദസ്സിലെ സ്വര്‍ഗ്ഗ മാളവികാ നിന്റെ യൗവ്വന പല്ലവലതകളില്‍ ഇന്നു ഞാന്‍ പൂക്കും നിന്‍റെ ഉന്മാദ മന്മഥ സിരകളില്‍ നക്ഷത്ര മുട്ടാക്കും മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി പാ ര്‍വ്വണേന്ദുരാത്രി സ്വര്‍ണ്ണനൂല്‍വള കൊണ്ടു നിന്നെ വീശിപ്പിടിക്കും ഞാന്‍ ഉള്ളിനുള്ളിലെ അമൃതപരാഗം പങ്കുവെയ്ക്കും ഞാന്‍ എന്റെ മാറിലെ രോമാഞ്ചത്തില്‍ നിന്നെ ഉറക്കും ഞാന്‍‌ എന്റെ മൂകവികാരകണങ്ങള്‍ നിന്നില്‍ നിറയ്ക്കും ഞാന്‍ മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി ശില്‍പ്പകന്യകപോലൊരുങ്ങിയ നീയൊരപ്സര പുത്രി നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി ലാലല ലാലലലാലാ

Published by the catalogue editor. Rights remain with the original creators.