1980 · song 4
Varumo Malarvanikalil
Credits
- Singer
-
Vani Jairam
- Lyricist
-
Sathyan Anthikkad
- Composer
- Shyam
Lyrics
വരുമോ -മലർവനികളിൽ വരുമോ
തരുമോ -തിരുമധുരസം തരുമോ
വിഷുക്കിളി പാടും പാട്ടിൻ ഈണം
ചുണ്ടിൽ താളം തുള്ളവേ
മനസ്സുകൾ കാണും സ്വപ്നതീരം
നെഞ്ചിൽ മോഹം തീർക്കവേ
വരുമോ -മലർവനികളിൽ വരുമോ
തരുമോ -തിരുമധുരസം തരുമോ
ഹൃദയം പാടും ഗാനം കേൾക്കാൻ
പ്രിയതമനെന്തിനീ രാഗോത്സവങ്ങൾ
മിഴികളിൽ പൂക്കും കതിരുകളായ് ഞാൻ
കരളിൽ വിതറും കനവിൽ മണികൾ ആരാധനയോടെ അധരം നുകരും
മധുപൻ മധുപോൽ ആലസ്യത്തൊടേ
(വരുമോ മലർവനികളിൽ..)
കവിളിൽ നാണം തളിരണിയുമ്പോൾ
പ്രിയനവൻ എന്നെയും പുണരാൻ വരും
അംബരവീഥിയിൽ മുകിലുകൾ പോലെ
അലിയും അവനിൽ ഒരു കടൽത്തിരയായ്
ആരും കാണാതെ -ചൊരിയും അവനിൽ മൃദുലവികാരം തോഴികളറിയാതെ
വരുമോ -മലർവനികളിൽ വരുമോ
തരുമോ -തിരുമധുരസം തരുമോ
Published by the catalogue editor. Rights remain with the original creators.