1980 · song 3

Maranju daivama vaanil

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

മറഞ്ഞൂ ദൈവമാ വാനിൽ മദിച്ചൂ കൌരവർ മണ്ണിൽ (2) അരക്കില്ലം എരിയുന്നൂ വരുമോ ഭഗവാൻ ഇനിയും ഈ പാണ്ഡവർക്കു തുണയായ്  മറഞ്ഞൂ ദൈവമാ വാനിൽ മദിച്ചൂ കൌരവർ മണ്ണിൽ അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും അവതരിക്കുമെന്നന്ന് ചൊല്ലി നീ കൃഷ്ണാ (2) ഇവിടെ ധർമ്മം മറഞ്ഞൂ ഇവിടെ സത്യം മരിച്ചൂ (2) ഉയരുമീയാർത്ത നാദം കേട്ടതില്ലേ സാരഥീ ഈ പാണ്ഡവർ വിളിപ്പൂ മറഞ്ഞൂ ദൈവമാ വാനിൽ മദിച്ചൂ കൌരവർ മണ്ണിൽ ഉണർന്നിരുന്നവർ ഗോപുരങ്ങൾ പണിഞ്ഞുയർത്തി ഉറങ്ങി പോയവർ ഇന്നും അടിമകൾ മാത്രം ഇവരെ നീയൊന്നമർത്തൂ ഇനിയും യുദ്ധം നടത്തൂ ഉദയപർവതം ചുമക്കും  പിറന്നു വീഴും പുതുയുഗം ഈ പാണ്ഡവർ വിളിക്കുന്നൂ മറഞ്ഞൂ ദൈവമാ വാനിൽ മദിച്ചൂ കൌരവർ മണ്ണിൽ

Published by the catalogue editor. Rights remain with the original creators.