1980 · song 3

Sindoorappoomchundinayil

Credits

Singer
KJ Yesudas P Madhuri
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

സിന്ദൂരപ്പൂം ചുണ്ടിണയിലു തിങ്ങി വിങ്ങണു തേനല അല അല അല (2) മന്ദാരപ്പൂംകണ്ണുകളാൽ വീശി നീയൊരു പൊൻ വല ഓ...(സിന്ദൂര..) ആ തേനലയില്ല പൊൻവലയില്ല തേടി വരാനൊരു വണ്ടില്ല ആ തേയിലത്തോട്ടത്തിൽ ഊഞ്ഞാലാടണു തെക്കൻ കാറ്റിന്റെ തേൻ കുളിരേ പാടി വന്നൂ പൂങ്കുഇലേ ആടി നിന്നു മാമയിലേ .(സിന്ദൂര..) കണ്ണാടിക്കവിളിൽ താമരപ്പൂമൊട്ട് പൂവണിച്ചുണ്ടുകളിൽ പുന്നാരപ്പാട്ട് (2) ആ മാണിക്യക്കല്ലേ മാറാതെ നില്ലു മാരന്റെയമ്പു മാറത്തു കൊണ്ടേ തൊട്ടു തൊടാതിനി ഈണം പാടുമ്പോൾ ഈണം കളിക്കണു പൂങ്കരള് നിൻ മനസ്സും എൻ മനസ്സും ചേലിലൊന്നായ് ചേർന്നലിഞ്ഞു .(സിന്ദൂര..) തുമ്പപ്പൂവിതളിൽ തുമ്പിക്ക് തുള്ളാട്ടം നീലപ്പൂമിഴിയിൽ കോലമയിലാട്ടം (2) ആ ..തെക്കുന്നു വന്നത് പൂമണമല്ല തൈമുല്ലപ്പെണ്ണിന്റെ  സ്വപ്നങ്ങളു ആ ആകാശക്കൊന്നയ്ക്ക് പൂ വന്നതല്ല മൂവന്തിപ്പെണ്ണിന്റെ മെയ്യഴക് നീയറിഞ്ഞോ ഞാനറിഞ്ഞോ നെഞ്ചിനുള്ളിൽ തേനുറഞ്ഞേ .(സിന്ദൂര..)

Published by the catalogue editor. Rights remain with the original creators.