1980 · song 2

Pranayam Viriyum Raagam

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

പ്രണയം വിരിയും രാഗമിതേ (2) കരളിൻ താളമിതേ നീയും ഞാനും ശ്രുതിയും ലയവും നിരുപമബന്ധമിതേ ഓ... നിരുപമബന്ധമിതേ (പ്രണയം.......) പാർവണചന്ദ്രൻ ചൊരിയും കതിരോ പ്രാണസഖീ നിൻ മണിക്കവിളോ (2) കണ്മണീ നീയെൻ കണിമലരല്ലേ മനസ്സിലെ ഇരുളിൽ മണിവിളക്കല്ലേ കുസുമസുഗന്ധമല്ലേ ഓ.. കുസുമസുഗന്ധമല്ലേ (പ്രണയം..) ചന്ദന ഗന്ധം വഴിയും നിശയിൽ ചാരുമുഖീ നീ ചാരെ വരൂ (2) കാനനമലരോ കല്പകത്തളിരോ മഴമുകിലഴകോ മലർമുടിത്തഴയോ മദനസരോവരമോ  ഓ.. മദനസരോവരമോ (പ്രണയം..)

Published by the catalogue editor. Rights remain with the original creators.