1980 · song 3

Ee raagadeepam

From Deepam

Credits

Singer
P Susheela
Lyricist
Sathyan Anthikkad
Composer
Shyam

Lyrics

ഈ രാഗദീപം ഒരു ജീവനാളമായ് തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍ ഈ രാഗദീപം ഒരു ജീവനാളമായ് തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍ ഈ രാഗദീപം.. തുളുമ്പുന്ന കണ്ണില്‍ പൊഴിയാന്‍ വിതുമ്പും ഒരുബാഷ്പനീര്‍ ഞാനല്ലയോ മടങ്ങുന്നു സോദരീ കരയല്ലെ നീയിനി നിവേദിച്ചിടാം ഞാന്‍ സർവ്വവും ഈ രാഗദീപം ഒരു ജീവനാളമായ് തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍ ഈ രാഗദീപം.. നിനക്കുള്ളതെല്ലാം നിനക്കായി നല്‍കി ഞാന്‍ തിരിച്ചുപോയീ ഇന്നേകയായ് ഓ.. മനസ്സിന്റെയുള്ളിലെ തിരിനാളം മാത്രമായ് നില്‍ക്കുന്നിതാ ഞാന്‍ നിത്യവും ആ... ഈ രാഗദീപം ഒരു ജീവനാളമായ് തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍ ഈ രാഗദീപം.. തിരുനെറ്റിതന്നിൽ തിളങ്ങുന്ന കുങ്കുമം നിനക്കല്ലയോ എൻസോദരീ ഓ.. കരളിന്റെ വേദന സിന്ദൂരമാക്കി ഞാൻ ചൂടുന്നിതാ എൻ നെറ്റിയിൽ ഈ രാഗദീപം ഒരു ജീവനാളമായ് തിരിനീട്ടിനില്‍ക്കും എന്നാത്മവേദിയില്‍ ഈ രാഗദീപം..

Published by the catalogue editor. Rights remain with the original creators.