Chamaram poster

1980 · song 2

Naadha Neevarum kaalocha

From Chamaram

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
MG Radhakrishnan

Lyrics

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍ തുടുത്തു നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍ തുടുത്തു കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍ ചാമരം വീശി നില്‍പ്പൂ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍ എന്തേ മനം തുടിക്കാന്‍ ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍ എന്തേ മനം തുടിക്കാന്‍ കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍ ഞാനെന്തു പറയാന്‍ എന്തു പറഞ്ഞടുക്കാന്‍ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…

Published by the catalogue editor. Rights remain with the original creators.