1956 · song 3
Chanchaadunni
Credits
- Singer
- AP Komala
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
ആ.. ആ ..
ചാഞ്ചാടുണ്ണി ചരിഞാടുണ്ണി കുഴഞ്ഞാടുണ്ണി
നിന്നാടാട്..
പാലടയുണ്ട് പഴം നുറുക്കുണ്ട്
പാൽ പായസമുണ്ട് നീ ആടാട്
പാലട വേണ്ട പഴം നുറുക്കും വേണ്ട
പായസച്ചോറും വേണ്ടമ്മേ.. ആ..
പാലട വേണ്ട പഴം നുറുക്കും വേണ്ട
പായസച്ചോറും വേണ്ടമ്മേ.. ആ
പലഹാരപ്പുര താക്കോൽ തന്നാൽ..പാടുമേ ..ആടുമേ
പൊന്നുണ്ണി അമ്മതൻ പൊന്നുണ്ണി ..ആ
പഞ്ചാരച്ചിരി പാലൂട്ടി നിന്റെ
പാവക്കുട്ടിയെ താരാട്ടീ (2)
മുത്തണി കിങ്ങിണി തുള്ളിച്ച്
എന്റെ മുത്തേ നീയൊന്ന് ചാഞ്ചാട് (2)
പാവക്കുട്ടി ഉണർന്നെന്നാൽ..
ഞാൻ പാൽച്ചിരി ഇങ്ക് കൊടുക്കയില്ല ..ആ
പാവക്കുട്ടി ഉണർന്നെന്നാൽ..
ഞാൻ പാൽച്ചിരി ഇങ്ക് കൊടുക്കയില്ല..
പലഹാരപ്പുര താക്കോൽ തന്നാൽ..പാടുമേ ..ആടുമേ
പൊന്നുണ്ണി അമ്മതൻ പൊന്നുണ്ണി ..ആ..
ചാഞ്ചാടുണ്ണി ചരിഞാടുണ്ണി കുഴഞ്ഞാടുണ്ണി
നിന്നാടാട്..
പാലടയുണ്ട് പഴം നുറുക്കുണ്ട്..
പാൽ പായസമുണ്ട് നീ ആടാട് ..ആ ..ഉം..
Published by the catalogue editor. Rights remain with the original creators.