1980 · song 3

Ragaraga Pakshi

From Benz Vasu

Credits

Singer
S Janaki
Lyricist
B Manikyam
Composer
AT Ummer

Lyrics

രാഗരാഗപ്പക്ഷീ മകരപ്പക്ഷീ (2) മൃദുല മദാലസരജനികൾ പുളയും പുളകങ്ങളുതിരും പുതുമേനി കുളിർ മേനി തളരും ഋതുമതി ഗാനമിന്ന് ഋതുമതി ഗാനമിന്ന് രാഗരാഗപ്പക്ഷീ മകരപ്പക്ഷീ  അനുരാഗപ്പൊയ്കയിൽ അരയന്നങ്ങൾ രതിക്രീഡ സ്തോത്രമോതുമ്പോൾ (2) മയങ്ങാൻ മറന്നു പോയി ഞാൻ.. നിന്നെത്തേടി ഉറങ്ങാൻ മറന്നു പോയി ഞാൻ നിന്നെത്തേടീ രാഗരാഗപ്പക്ഷീ മകരപ്പക്ഷീ  പറന്നു വരുമോ ഒരു മോഹപ്പക്ഷിയായ് അരുകിൽ വരുമോ ഒരു ദാഹപ്പക്ഷിയായ് (പറന്നു..) എന്നിൽ ലയിക്കാൻ നിർവൃതി പൂ‍കാൻ എന്നെത്തേടി അനുഭൂതികളുടെ ഹൃദയലയത്തിൽ എന്നെത്തേടി രാഗരാഗപ്പക്ഷീ മകരപ്പക്ഷീ  മൃദുല മദാലസരജനികൾ പുളയും പുളകങ്ങളുതിരും പുതുമേനി കുളിർ മേനി തളരും ഋതുമതി ഗാനമിന്ന് ഋതുമതി ഗാനമിന്ന് രാഗരാഗപ്പക്ഷീ മകരപ്പക്ഷീ

Published by the catalogue editor. Rights remain with the original creators.