1980 · song 3
Ponmukilin
Credits
- Singer
-
KJ Yesudas
- Lyricist
-
Sathyan Anthikkad
- Composer
- AT Ummer
Lyrics
പൊൻ മുകിലിൻ പൂമടിയിലെ വെൺ ചന്ദ്രലേഖ
മാനസവേദിയിൽ വിരുന്നു വന്നു
കവിതകൾ പാടും മിഴികളുമായ്
കരളിലവൾ രാഗ നൃത്തമാടി (പൊൻ മുകിലിൻ...)
മനസ്സിലൊരനുരാഗ ദീപം കൊളുത്തി
ആ..ആ,...
മനസ്സിലൊരനുരാഗ ദീപം കൊളുത്തി
മായാമയൂരമായ് അവൾ മറഞ്ഞു
രജനികൾ തോറുമെൻ ആത്മഗാനത്തിൻ
രജത കവാടം ഞാൻ തുറന്നു വെച്ചു
(പൊൻ മുകിലിൻ...)
സുരഭിലമാമൊരു സ്വപ്നം പോലെ
സ സ സ നി നി ധ പഗരി ഗമപ മാപ ഗരിസ
സരിഗ പമപ ഗമപ സനിസ
ഗരിനിപഗരി നി നിപഗരിസ
സ സ സനിസ രി രി സനിസ
സുരഭിലമാമൊരു സ്വപ്നം പോലെ
എൻ മോഹം നിത്യവും കാത്തിരുന്നു
ഹൃദയനഭസ്സിലെ ശശിലേഖയായി
പ്രിയസഖി വീണ്ടും ഒരുങ്ങി വന്നു
(പൊൻ മുകിലിൻ...)
Published by the catalogue editor. Rights remain with the original creators.