Angaadi poster

1980 · song 6

Paavaada Venam Melaada Venam

From Angaadi

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Shyam

Lyrics

പാവാട വേണം  മേലാട വേണം പാവാട വേണം  മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക്  (പാവാട വേണം...) കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച് സുല്‍ത്താന്റെ ഗമേല്‍ വരും(2) അബുദാബിക്കാരന്‍ പുതുമണവാളൻ നിക്കാഹിനൊരുങ്ങി വരും ഓൻ വിളിക്കുമ്പ പറന്നു വരും (2)  (പാവാട വേണം...) അള്ളാണെ ഉമ്മാ പൊല്ലാപ്പു വേണ്ടാ അയ്യായിരം കൊടുക്കാം അതിനൊപ്പം പണമവന്‍ മഹറായ് തന്നാൽ നിക്കാഹ് പൊടിപൊടിക്കാം അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം അതു കയിഞ്ഞവനുമായി സുബര്‍ക്കത്തിലിരിക്കുമ്പം ഉമ്മാനെ മറക്കരുതേ നീയീ ഇക്കാനെ വെറുക്കരുതേ (പാവാട വേണം...)

Published by the catalogue editor. Rights remain with the original creators.