Angaadi poster

1980 · song 2

Kannippalunke Ponninkinaave

From Angaadi

Credits

Singer
P Susheela Chorus
Lyricist
Bichu Thirumala
Composer
Shyam

Lyrics

കന്നിപ്പളുങ്കേ പൊന്നുംകിനാവേ സുന്ദരീ പൊന്നാരേ കൺമണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ (കന്നിപ്പളുങ്കേ- കോറസ് ) കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും കൈയ്യിൽ കടകനും തോടയും കൊമ്പനും മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി- ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ പൊന്നിൽ കുളിച്ചു നീ വന്നതല്ലേ, പിന്നെ എന്തിനീ കള്ളനാണം നിനക്കെന്തിനീ കള്ളനാണം ( കന്നിപ്പളുങ്കേ..) കരിമിഴിയിൽ സുറുമയണിഞ്ഞും കവിളിണയിൽ പുളകമണിഞ്ഞും പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പോൾ (2) മാര്‍മൊട്ടുകൾ പൂക്കുമ്പോൾ അതില്‍ തട്ടിയുണർത്തുമ്പോൾ പുതുചെക്കനു കിക്കിളിമുത്തം നൽകാതൊക്കുകയില്ലല്ലോ മുത്തേ ഒക്കുകയില്ലല്ലോ (കന്നിപ്പളുങ്കേ...) തരിവളകള് തമ്മിലിടഞ്ഞും തളിർമിഴിയിതൾ ചിമ്മിയടഞ്ഞും ചെറുവിരൽ നഖമുനകൾ നുണഞ്ഞും മണവറ പൂകുമ്പോൾ (2) കിളിവാതിലടയ്ക്കുമ്പോള്‍ മണവാളനണയ്ക്കുമ്പോൾ നിൻ മൊഞ്ചും നെഞ്ചും മെയ്യും മാരൻ താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ (കന്നിപ്പളുങ്കേ..)

Published by the catalogue editor. Rights remain with the original creators.