1980 · song 4
Verukal
Credits
- Singer
-
Chorus
Jency
Jolly Abraham
- Lyricist
-
ONV Kurup
- Composer
- Shyam
Lyrics
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
വേനൽപ്പൂക്കളായ് നിൻ വിരഹത്തിന്റെ
വേദന ഇതൾ നീട്ടുന്നൂ
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
ഒരു തിരി പുകയുന്നൂ, സ്നേഹം
നിറകതിർ ചൊരിയും നീലാകാശമേ
ഒരു തിരി പുകയുന്നൂ, സ്നേഹം
നിറകതിർ ചൊരിയും നീലാകാശമേ
നീയും കൺചിമ്മുന്നൂ, എന്തേ നീയും കൺ ചിമ്മുന്നൂ
നിൻ്റെയപാരത അളന്നു നോക്കാൻ
എന്റെ ചിറകിനു മോഹം
വെറുതേ, വെറുതേ മോഹം
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
ഒരു തണൽ തിരയുന്നൂ, പാദം
തളരും പഥികർ താരാപഥമേ
ഒരു തണൽ തിരയുന്നൂ, പാദം
തളരും പഥികർ താരാപഥമേ
ദൂരേ നിഴലുകളുണ്ടോ ദൂരേ
പൂമരനിഴലുകളുണ്ടോ
നിന്റെ സരോവരപുഷ്പഗൃഹങ്ങളിൽ
ഒന്നിളവേൽക്കാൻ മോഹം
വെറുതേ, വെറുതേ മോഹം
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
വേനൽപ്പൂക്കളായ് നിൻ വിരഹത്തിന്റെ
വേദന ഇതൾ നീട്ടുന്നൂ
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ
വേർപിരിയും പൂങ്കൊടിയേ
Published by the catalogue editor. Rights remain with the original creators.