1980 · song 1

Manjappattu Njorinju

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

മഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം നീലവാനം (2) കാണാൻ കണ്ണുകൾ കോടി വേണം വാനമുടുക്കും പുലരിക്കസവിൻ ഞൊറികൾ പൂഞൊറികൾ (മഞ്ഞപ്പട്ട്...) സിന്ദൂരപ്പൊടി വിതറി മേലേ ചന്ദനകളഭം തൂവി (2) പല വർണ്ണങ്ങൾ പല ദ്രവ്യങ്ങൾ അഭിഷേകങ്ങൾ തുടർന്നു കതിരവനെഴുതിയ കവിത ഉറഞ്ഞു കൂടിയതാണോഏഴു സ്വരങ്ങൾ; കണ്ട കിനാവുകൾ ഏഴു നിറങ്ങളായോ രാഗം ചൂടിയുണർന്നു ഭൂമി ധന്യഭൂമി കേൾക്കാൻ കാതുകൾ കോടി വേണം, കുരുവികൾ പാടും സരിഗമ തന്നുടെ സാരം രാഗ സാരം (മഞ്ഞപ്പട്ട്...) സ്വർണ്ണപ്പൂവെയിലുരുകി, അരുവി വർണ്ണം പാടിച്ചിതറി പുൽക്കൊടിപോലും മഞ്ഞിൻ കണമാം മുത്തുകിരീടം ചാർത്തി പുണ്യദിവാകരഹൃദയം പൂത്തു വിടർന്നൊരു നേരം വസുന്ധരേ നീ ചാർത്തിയ പുളകം സുഗന്ധമലരുകളായി (മഞ്ഞപ്പട്ട്...)

Published by the catalogue editor. Rights remain with the original creators.