1980 · song 3
Thiruvaikkathappa
Credits
- Singer
-
Vani Jairam
- Lyricist
- RK Damodaran
- Composer
- G Devarajan
Lyrics
തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ
എന്നെയും എൻ ദുഃഖത്തെയും
നിന്നിലർപ്പിക്കുന്നു ( തിരുവൈക്കത്തപ്പാ...)
നിന്റെ പഞ്ചാക്ഷരം ഉരുക്കഴിച്ചെന്നുമെൻ
സ്വർണ്ണപ്രഭാതം ഉണരും (2)
നിന്റെ പുഷ്പാഞ്ജലി കണ്ടുകൊണ്ടെന്നുടെ
വർണ്ണപ്രദോഷം വിടരും
ശംഭോ കരുണാസിന്ധോ
ഈ ശരണാഗതയിൽ കനിയൂ (തിരുവൈക്കത്തപ്പാ...)
എന്നിലെ മോഹം വ്രതമെടുത്തെത്രയോ
സോമവാരങ്ങൾ പുലർന്നൂ (2)
അഭിശപ്തജീവിതസങ്കരഭൂമിയിൽ
അങ്കം വെട്ടി ഞാൻ തളർന്നൂ
ശംഭോ കാവൽബന്ധോ
ഈ ശരണാഗതയിൽ കനിയൂ (തിരുവൈക്കത്തപ്പാ...)
Published by the catalogue editor. Rights remain with the original creators.