1980 · song 2

Mukhasree vidarthunna

Credits

Singer
KJ Yesudas
Lyricist
RK Damodaran
Composer
G Devarajan

Lyrics

മുഖശ്രീ വിടർത്തുന്ന കൗമാരം ഹരിശ്രീ കുറിക്കുന്ന പൂക്കാലം സൗന്ദര്യമേ... സൗന്ദര്യമേ നീയെൻ മുഗ്ദ്ധാനുരാഗത്തിൻ സങ്കല്പസംഗീതമേളം ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും എന്നിലുന്മാദമുണർത്തുന്ന മോഹത്തിലും ശയ്യാഗൃഹത്തിൽ വന്നണയുന്നു നീ ശാലീനരാവിന്റെ രോമാഞ്ചമായ് ശാലീനരാവിന്റെ രോമാഞ്ചമായ് രോമാഞ്ചമായ്  (മുഖശ്രീ) മലർമേനിയാളിന്നു ഹൃദയത്തിലും മഞ്ജുമധുവാണി എൻപ്രേമഗാനത്തിലും അനുഭൂതിതല്പത്തിൽ വിടരുന്നിതാ അഭിലാഷവാസന്തസൗരഭ്യമായ് അഭിലാഷവാസന്തസൗരഭ്യമായ് സൗരഭ്യമായ്  (മുഖശ്രീ)

Published by the catalogue editor. Rights remain with the original creators.