1980 · song 1
Kummattikkali kaanan
Credits
- Singer
- P Madhuri
- Lyricist
- RK Damodaran
- Composer
- G Devarajan
Lyrics
കുമ്മാട്ടിക്കളി കാണാൻ കുറുമാട്ടിപ്പെണ്ണേ വാ
ചേമന്തി കുണുക്കു തൂക്കും
മൂവന്തി മുരുക്കു പൂക്കും
ചിറപ്പുനാളിൽ തുടിച്ചു തുള്ളി
തടിച്ചുകൂടാൻ വാ
കൊന്നപ്പൂക്കണി കാണാൻ നീ വാ
പൊന്നും ചിങ്ങപ്പൂച്ചിരി കാണാൻ നീ വാ
സ്വപ്നക്കൊളുന്തു നുള്ളും കിളുന്തു പെണ്ണേ
പളുങ്കു കാണാൻ വാ വാ വാ വാ
ഹൃദയപ്പളുങ്കു കാണാൻ വാ വാ വാ വാ
ചേമന്തി കുണുക്കു തൂക്കും
മൂവന്തി മുരുക്കു പൂക്കും
ചിറപ്പുനാളിൽ തുടിച്ചു തുള്ളി
തടിച്ചുകൂടാൻ വാ (കുമ്മാട്ടി...)
ഗ്രാമത്തിൻ കഥയറിയാൻ നീ വാ
നാടൻപ്രേമത്തിൻ സുഖമറിയാൻ നീ വാ
ഈ പോക്കുവെയിലിൻ തേക്കുപാട്ടിൽ
വാക്കു നുണയാൻ വാ വാ വാ വാ
വെറ്റിലപ്പാക്ക് തിന്നാൻ വാ
വാവാ വാവാ വാ...
വെറ്റില ചേമന്തി കുണുക്കു തൂക്കും
മൂവന്തി മുരുക്കു പൂക്കും
ചിറപ്പുനാളിൽ തുടിച്ചു തുള്ളി
തടിച്ചുകൂടാൻ വാ
തിന്നാൻ വാ ( കുമ്മാട്ടി...)
Published by the catalogue editor. Rights remain with the original creators.