1980 · song 2

Pon Kamalangalum

Credits

Singer
S Janaki
Lyricist
Madhu Alappuzha
Composer
KJ Joy

Lyrics

പൊൻകമലങ്ങളും പൂന്തേനല്ലിയും പൊയ്കക്കുളിരും എന്തിനാണ് (2) ചിറകില്ലാത്തൊരു ചിത്രഹംസത്തിന് മാനസസരസ്സുമിന്നെന്തിനാണ് (2) സ്വ൪ഗ്ഗമന്ദാരപ്പൂ ചൂടിയാലും സ്വ൪ണ്ണം കൊണ്ടു പൊതിഞ്ഞാലും (2) അംഗക്കിളിയുടെ ഹതസൗഭാഗ്യയുടെ ആത്മദുഃഖം മറയുകില്ലാ... ആത്മദുഃഖം മറയുകില്ലാ... (പൊൻകമലങ്ങളും... ) സ്വ൪ണ്ണസിംഹാസനം ഒരുക്കിയാലും സോമരസക്കുമ്പിൾ നീട്ടിയാലും (2) മോഹഭംഗങ്ങളിൽ നിന്നവൾക്കൊരിക്കലും മോചനം ലഭിക്കുകില്ലാ... മോചനം ലഭിക്കുകില്ലാ... (പൊൻകമലങ്ങളും.. )

Published by the catalogue editor. Rights remain with the original creators.