1980 · song 1

Aathiraappoonkurunninu

From Adhikaram

Credits

Singer
Vani Jairam Chorus
Lyricist
Sathyan Anthikkad
Composer
AT Ummer

Lyrics

ആതിരപ്പൂങ്കുരുന്നിനു താലി ചാർത്താനായ് തേൻനിലാവിൻ തേരിലേറി തമ്പുരാൻ വന്നു (2) കനക രൂപൻ കാമദേവൻ വന്നു ചേർന്നപ്പോൾ കടമിഴികളിൽ കണ്ടു മറ്റൊരു ചന്ദനത്തേര് പെണ്ണേ (ആതിരാ...) വദനമുലയും മിഴികൾ കുനിയും മദനനണയുമ്പോൾ കളി ചൊല്ലി തോഴീ നീ നടനമാടുമ്പോൾ ആ...ആ...ആ...ആ... വദനമുലയും മിഴികൾ കുനിയും മദനനണയുമ്പോൾ കളി ചൊല്ലി തോഴീ നീ നടനമാടുമ്പോൾ കാമരൂപൻ താലി ചാർത്താൻ അരികിലണയുന്നു പൂങ്കുരുന്നിനു മേനിയാകെ പുളകമണിയുന്നു തോഴിമാരേ നമ്മളൊന്നായ് പാ‍ാടിയാടേണം പെണ്ണേ (ആതിരാ...) കദനമകലുന്നു ഹൃദയമലിയുന്നു (2) മധു തൂകും പൂഞ്ചൊടിയിൽ അധരമമരുമ്പോൾ കരളിനുള്ളിലെ കിളികൾ പാടും കരളിനുള്ളിലെ കിളികൾ പാടും സരസ സാരസ മധുരമൊഴിയോ കവിതയാകുന്നൂ പെണ്ണേ (ആതിരാ...)

Published by the catalogue editor. Rights remain with the original creators.