1980 · song 1
Krishnavarna meni
Credits
- Singer
-
S Janaki
- Lyricist
-
ONV Kurup
- Composer
- Vidyadharan Master
Lyrics
കൃഷ്ണവര്‍ണ്ണമേനിയാര്‍ന്ന മേഘമേ -നീ
സ്വര്‍ഗംഗയില്‍ കുളിച്ചു ചെപ്പുകുടം നിറച്ചു
നൃത്തമാടിവാ നൃത്തമാടിയാടിവാ വാ വാ വാ (കൃഷ്ണ...)
നീയൊത്തു നൃത്തമാടാന്‍ പീലിച്ചിറകു നീര്‍ത്തി
ശ്യാമളയാം ഭൂമിയിതാ ഒരുങ്ങി നില്‍പ്പൂ (2)
പൂവുണ്ടോ പനിനീരിന്‍ തീര്‍ഥമുണ്ടോ
പൂങ്കുളിരിന്‍ കളഭപ്രസാദമുണ്ടോ (കൃഷ്ണ...)
കാല്‍ത്തള കിലുകിലുങ്ങി തൂനെറ്റിയില്‍ വാളോങ്ങി
നീയുറഞ്ഞു തുള്ളുവാനോ ഒരുങ്ങിനില്‍പ്പൂ
ദേവിക്കു കുരുതിയും നീരുമുണ്ടോ
പൂവുടലിന്‍ അഭിഷേകതീര്‍ഥമുണ്ടോ (കൃഷ്ണ..)
Published by the catalogue editor. Rights remain with the original creators.