1979 · song 3

Thathammappenninu

Credits

Singer
Ambili
Lyricist
Chirayinkeezhu Ramakrishnan Nair
Composer
MK Arjunan

Lyrics

ഓ.... തത്തമ്മപ്പെണ്ണിനു വൃശ്ചികമാസത്തില്‍ ചിത്തിരനാള് പിറന്നാള് ചിത്തിരനാള് പിറന്നാള് പാലട വേണം പായസം വേണം വാഴക്കുടപ്പന്റെ തേന്‍ വേണം (തത്തമ്മ...) കിന്നാരക്കൊമ്പത്തെ പുള്ളിപ്പിറാവിന്റെ പുളിയിലക്കരപ്പുടവ വാങ്ങി മുറ്റത്തെ മാവിലെ അണ്ണാറക്കണ്ണന്റെ മൂന്നുവരയനുടുപ്പു വാങ്ങി കുഞ്ഞാറ്റക്കിളി കൂവിവിളിക്കുമ്പോള്‍ കുളിച്ചുതൊഴാന്‍ പോണം ഹോയ് കുളിച്ചുതൊഴാന്‍ പോണം - പെണ്ണിന് കുളിച്ചുതൊഴാന്‍ പോണം (തത്തമ്മ...) കാവില്‍ കുറുനരിക്കൂട്ടം ചിരിക്കട്ടെ കാട്ടിലെ മൈന ചിലയ്ക്കട്ടെ മഞ്ഞവെയിലല ചാലിച്ചു നല്‍കിയ ചന്ദനപ്പൊന്‍‌കുറി ചാര്‍ത്തി കരിമേഘവാനിലെ ചെറുതാരംപോലവള്‍ കുളിരു പകര്‍ന്നു വളര്‍ന്നു ഹോയ് കുളിരു പകര്‍ന്നു വളര്‍ന്നു - കൂട്ടില്‍ കുളിരുപകര്‍ന്നു വളര്‍ന്നു (തത്തമ്മ...)

Published by the catalogue editor. Rights remain with the original creators.