1979 · song 1

Aaromal Ponmakale

Credits

Singer
Vani Jairam Chorus
Lyricist
Pappanamkodu Lakshmanan
Composer
MK Arjunan

Lyrics

ആരോമൽ പൊൻ മകളേ മാനസ ശ്രീകോവിൽ മണി വിളക്കേ (2) ആയിരം സ്വപ്നങ്ങൾ പൂപ്പാലികയാൽ ആശംസ ചൊരിയുന്ന ജന്മ ദിനം നീയെൻ ആത്മാവിൽ പൂവിട്ട പുണ്യ ദിനം ആരോമൽ പൊൻ മകളേ മാനസ ശ്രീകോവിൽ മണി വിളക്കേ പനിനീർ മുത്തേ നിന്നുള്ളിൽ കണ്ടൂ ഞാൻ (2) പരമാനന്ദത്തിൻ സാഗരങ്ങൾ മധുരമീ ചുണ്ടിലെ പുഞ്ചിരിയാലിന്ന് മനസ്സിന്റെ താമരക്കരുണോദയം ആരോമൽ പൊൻ മകളേ മാനസ ശ്രീകോവിൽ മണി വിളക്കേ കിലുക്കാം ചെപ്പും കിന്നാര പൊൻ വളയും (2) കിലുങ്ങുമ്പോൾ എന്നുള്ളിൽ ജല തരംഗം കൊഞ്ചും മൊഴി കേട്ടാൽ എന്നുള്ളിൽ ഉണരും ഗംഗയും യമുനയുംസരസ്വതിയും ആരോമൽ പൊൻ മകളേ മാനസ ശ്രീകോവിൽ മണി വിളക്കേ

Published by the catalogue editor. Rights remain with the original creators.