Venalil Oru Mazha poster

1979 · song 5

Poojakkorungi nilkkum

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

പൂജക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട് പൂത്താലമേന്തി നിൽക്കും പൊന്നാര്യങ്കാവ് പൂവിളിപ്പാട്ടിൽ പൂന്തെന്നൽ തേരിൽ പൂക്കാലം വന്നു പൂക്കാലം (പൂജക്കൊരുങ്ങി..) പ്രദക്ഷിണം വെയ്ക്കുന്ന പനിനീർപൂഞ്ചോല മലയോരം ചാർത്തുന്ന മണിമുത്തുമാല നറുമലർക്കുട ചൂടും പൊടിക്കടമ്പകലെ നാണത്തിൽ മുങ്ങിയ കന്യകയിവളേ(പൂജക്കൊരുങ്ങി..) വളഞ്ഞു പുളഞ്ഞൊഴുകും മലയടിപ്പാത മൗനങ്ങൾ മീട്ടുന്ന യൗവനഗാഥ പതിവായിപ്പാടുന്ന പവിഴപ്പൂങ്കുരുവു പരിഭവം പറയുന്ന കാമുകിയിവളേ (പൂജക്കൊരുങ്ങി..)

Published by the catalogue editor. Rights remain with the original creators.