Venalil Oru Mazha poster

1979 · song 3

Ente rajakottaarathinu

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല എന്റെ നാട്ടിലെനിക്കു മേലേ രാജാക്കളില്ല (2) മനസ്സാണെൻ കൊട്ടാരത്തിൽ പൊന്നു തമ്പുരാൻ കാലമെന്റെ മാളികയിൽ കാവൽക്കാരൻ (2) [എന്റെ...] എന്റെ മോഹ പൂന്തോട്ടത്തിനു വേലികളില്ല എന്റെ മുന്നിൽ വരയിടുവാനൊരുവനുമില്ല (2) നാ നാ‍..നാ.. നുണ കേട്ടു ഭയന്നോടാൻ ഇടവഴിയില്ല എന്നും അവർക്കായ് കളയുവാൻ കണ്ണുനീരില്ല (2) [എന്റെ..] പൊയ്മുഖത്തിൽ മുഖമൊളിക്കും ഉന്നതന്മാരെ പുഞ്ചിരിയിൽ വിഷം പൊതിയും നായകന്മാരെ (2) നാ നാ..നാ. കടിക്കാതെ കുരയ്ക്കുന്ന നാടൻ നായ്ക്കൾ നിങ്ങൾ നിറയാതെ തുളുമ്പുന്ന മൺകുടങ്ങൾ( 2)[എന്റെ..]

Published by the catalogue editor. Rights remain with the original creators.