1979 · song 4

Youvanam Thanna Veenayil

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

യൗവനം തന്ന വീണയിൽ പൂത്ത സ്വപ്നമേ രോമഹർഷങ്ങളോമനിക്കുന്ന രാഗമേ (2) നിറയ്ക്കും പുതിയ പുതിയ മധുരമുകുള- ജാലം ഹൃദയവല്ലിയിൽ നീ (യൗവനം...) നീ മിഴിയാലെഴുതും പല നിറങ്ങൾ രാജമല്ലിയിൽ വസന്തമെന്ന പോലെ (2) ഇന്ദ്രധനുസ്സുകൾ മറയും നിന്റെ വില്ലുകൾ കുലയ്ക്കും (2) നിൻ നിഴലിൽ നൃത്തമാടി ഞാനുമിന്നു മധുമയ കലാസോപാനമായ് (യൗവനം...) നിൻ ചിരിയിൽ ഉതിരും പല സ്വരങ്ങൾ നീലമുളകളിൽ കാറ്റു നെയ്യും പോലെ (2) തെന്നലിൻ നാദം മായും നിന്റെ രാഗമോ തുളുംബും (2) നിന്റെ സ്വരമേറ്റു പാടി ഞാനുമിന്നു ഗാനലോകമഹാറാണിയായി (യൗവനം...)

Published by the catalogue editor. Rights remain with the original creators.