1979 · song 3

Ormakalil

Credits

Singer
S Janaki Ambili SP Balasubrahmanyam
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

കിന്റിൽ ദ് റ്റോർച്ച്...ഓ ലില്ലീസ് ഓഫ് മാർച്ച്... കിന്റിൽ ദ് റ്റോർച്ച് ഓ ലില്ലീസ് ഓഫ് മാർച്ച് കിന്റിൽ ദ് റ്റോർച്ച് ഓഫ് ലൌ...... മാർച്ചിന്റെ പുഞ്ചിരികളേ..... ഓര്‍മ്മകളില്‍ ഒരു സന്ധ്യതന്‍ ദീപം കൊളുത്തിയാരോ അതു നീയായിരുന്നോ (ഓര്‍മ്മകളില്‍.. ) മോഹം എരിഞ്ഞടങ്ങും ഇരുകടലായ് മാറും മാനസം കാലത്തിന്‍ കുളമ്പുകള്‍ ചവിട്ടി വീഴ്ത്താത്ത പൂവേത് (മോഹം..) മറക്കും നാം പ്രതിച്ഛായയെ ചിരിക്കും നാം വേദനയിലും (മറക്കും..) ഉതിര്‍ന്നൊരു ഹര്‍ഷാശ്രു ഇന്നോര്‍മ്മയില്‍ അതു നീയായിരുന്നോ (ഓര്‍മ്മകളില്‍.. ) കാലം കഥകളെഴുതീ ജലം ഒഴുകീ നദിയിലെത്രയോ സന്ധ്യകള്‍ കൊഴിഞ്ഞു പോയ് പുതിയ പുലരികള്‍ പൂക്കുവാന്‍ (കാലം..) മറന്നു നാം ആ വര്‍ണ്ണങ്ങള്‍ അണിഞ്ഞൂ നാം മുഖംമൂടികള്‍ (മറന്നു..) വിടര്‍ത്തിയിന്നൊരു വര്‍ണ്ണമെന്നോര്‍മ്മയില്‍ അതു നീയായിരുന്നോ (ഓര്‍മ്മകളില്‍.. )

Published by the catalogue editor. Rights remain with the original creators.