1979 · song 6

Pulariyodo Sandhyayodo

Credits

Singer
KJ Yesudas Vani Jairam
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ആഹാ ആ...ആഹാ..ആ..ആഹാ.. പുലരിയോടോ സന്ധ്യയോടോ പ്രിയനു പ്രേമം പുലരിയോട് ആവണിപ്പുലരിയോട് നിനക്കോ സന്ധ്യയോട് ശാരദ സന്ധ്യയോട് (പുലരിയോടോ..) ആവണിപ്പുലരികൾ ശാരദസന്ധ്യകൾ ആയിരങ്ങൾ കൊഴിഞ്ഞാലും പതിനായിരങ്ങൾ കൊഴിഞ്ഞാലും (2) തളരാതെ കൊഴിയാതെ ഒളി മങ്ങാതെ നിത്യ പൗർണ്ണമി പോൽ വളരുമീയനുരാഗം (2) എനിക്കു നിന്നോടുള്ളനുരാഗം അനുരാഗം നിറങ്ങളോടോ സ്വരങ്ങളോടോ പ്രിയനു പ്രേമം നിറങ്ങളോട് ഏഴു നിറങ്ങളോട് നിനക്കോ സ്വരങ്ങളോട് സപ്ത സ്വരങ്ങളോട് വാസന്ത ഭംഗികൾ സംഗീത ഗംഗകൾ ആകെയും വരണ്ടാലും ഭൂമി ശൂന്യമായിരുണ്ടാലും ഒഴിയാതെ മറയാതെ നിറം മങ്ങാതെ നിത്യ സുഗന്ധമായ് തുളുമ്പുമീയനുരാഗം എനിക്കു നിന്നോടുള്ളനുരാഗം അനുരാഗം... (പുലരിയോടോ..)

Published by the catalogue editor. Rights remain with the original creators.