Sayoojyam poster

1979 · song 4

Swargathilekko

From Sayoojyam

Credits

Singer
P Jayachandran
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ സ്വപ്നാടനം ഈ സ്വപ്നാടനം സ്വപ്നാടനം ഈ സ്വപ്നാടനം (സ്വർഗ്ഗത്തിലേക്കോ...) അനന്തമാണീ വീഥി അജ്ഞാതമാണീ വീഥി സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ സ്വപ്നാടനം ഈ സ്വപ്നാടനം സ്വപ്നാടനം ഈ സ്വപ്നാടനം വാനം ഭൂമിക്ക് വളർത്താൻ കൊടുത്തു കണ്ണുനീർത്തുള്ളികളെ - വീഴും കണ്ണുനീർത്തുള്ളികളെ ഭൂമി കുടിച്ചൂ പാതി പൂവായ് വിടർന്നൂ പാതി ആയിരം പൂ കൊഴിഞ്ഞൂ വീണ്ടും ആയിരം പൂ വിരിഞ്ഞൂ വീണ്ടും ആയിരം പൂ വിരിഞ്ഞൂ സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ സ്വപ്നാടനം ഈ സ്വപ്നാടനം സ്വപ്നാടനം ഈ സ്വപ്നാടനം തീരം തിരകളെ പുണരാതെ നിന്നു ദുഃഖത്തിൻ പുളിനങ്ങളിൽ - പാരിൽ ദുഃഖത്തിൻ പുളിനങ്ങളിൽ മോഹം നീട്ടി യാഗം - കാലം നീട്ടി ശോകം ജീവിതം പൂവിടുന്നു വീണ്ടും ജീവനിൽ തീയിടുന്നു വീണ്ടും ജീവനിൽ തീയിടുന്നു സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ സ്വപ്നാടനം ഈ സ്വപ്നാടനം സ്വപ്നാടനം ഈ സ്വപ്നാടനം സ്വപ്നാടനം ഈ.... സ്വപ്നാടനം

Published by the catalogue editor. Rights remain with the original creators.