Sayoojyam poster

1979 · song 2

Maranjirunnaalum [F]

From Sayoojyam

Credits

Singer
Vani Jairam
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

മറഞ്ഞിരുന്നാ‍ലും മനസ്സിന്റെ കണ്ണിൽ മലരായ് വിടരും നീ ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിൽ വിളക്കായ് തെളിയും നീ (മറഞ്ഞിരുന്നാലും..) മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണർന്നൂ സായൂജ്യം ചൊടികൾ വിടർന്നൂ പവിഴമുതിർന്നൂ പുളകമണിഞ്ഞൂ ലഹരിയുണർന്നൂ (മറഞ്ഞിരുന്നാലും..) കണ്മണി നിനക്കായ് ജീവിതവനിയിൽ കരളിൻ തന്ത്രികൾ മീട്ടും ഞാൻ മിഴികൾ വിടർന്നൂ ഹൃദയമുണർന്നൂ കദനമകന്നൂ കവിത നുകർന്നൂ (മറഞ്ഞിരുന്നാലും..)

Published by the catalogue editor. Rights remain with the original creators.