Sarppam poster

1979 · song 6

Vaadakaveedozhinju

From Sarppam

Credits

Singer
P Susheela
Lyricist
Bichu Thirumala
Composer
KJ Joy

Lyrics

വാടക വീടൊഴിഞ്ഞു ഞാനെന്റെ വാടക വീടൊഴിഞ്ഞൂ വാതിൽ താഴിട്ടു താക്കോൽ ഏല്പിച്ചു വാതിൽ താഴിട്ടു താക്കോൽ ഏല്പിച്ചു വേദനയോടെ പടിയിറങ്ങി ഞാൻ വേദനയോടെ പടിയിറങ്ങി വാടക വീടൊഴിഞ്ഞു ഇന്നലെയോളമീ ഉമ്മറത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്നു ഞാൻ അന്തിയുറങ്ങിയിരുന്നു ഒറ്റക്കിരുന്നു ഞാൻ സ്വപ്നങ്ങൾ നെയ്തതീ കൊച്ചു മൺ കൂരയിലായിരുന്നു ചില്ലുവിളക്കിന്റെ നാളങ്ങളെൻ നിഴൽച്ചിത്രം വരച്ചിരുന്നൂ ച്ഛായാചിത്രം വരച്ചിരുന്നു വാടക വീടൊഴിഞ്ഞു വന്ന കാലം മുതൽ ഈ കൊച്ചു വീടിനെ വല്ലാതെ സ്നേഹിച്ചിരുന്നൂ ഞാൻ വല്ലാതെ സ്നേഹിച്ചിരുന്നൂ ഈ മരത്തൂണും കഴുക്കോലുമൊക്കെയെൻ ഇഷ്ടജനങ്ങളായ് തീർന്നിരുന്നു കന്നി നിലാവിന്റെ കുഞ്ഞുങ്ങളോടി വന്നൊപ്പം കിടന്നിരുന്നു എന്നോടൊപ്പം കിടന്നിരുന്നൂ വാടക വീടൊഴിഞ്ഞു ഞാനെന്റെ വാടക വീടൊഴിഞ്ഞൂ വാതിൽ താഴിട്ടു താക്കോൽ ഏല്പിച്ചു വാതിൽ താഴിട്ടു താക്കോൽ ഏല്പിച്ചു വേദനയോടെ പടിയിറങ്ങി ഞാൻ വേദനയോടെ പടിയിറങ്ങി വാടക വീടൊഴിഞ്ഞു

Published by the catalogue editor. Rights remain with the original creators.